ന്യൂഡൽഹി: വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായികിന്റെ ഉറ്റ അനുയായി അബ്ദുൾ കാദർ നജ്മുദിൻ സാദകിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. വിദേശത്തെ അനധികൃത കേന്ദ്രത്തിൽനിന്നും എത്തിയ പണം സക്കീർ നായികിന് എത്തിച്ചുനൽകിയതുൾപ്പെടെ ക്രമക്കേടുകളുടെ പേരിലാണു ജ്വല്ലറി ഉടമയായ ഇയാളുടെ അറസ്റ്റ്. യുഎഇയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണു സക്കാർ നായികിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയുടെ പേരിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകൾ തയാറാക്കിയിരുന്നതെന്നും എൻഫോഴ്മെന്റ് പറഞ്ഞു.