ലക്നോ: ജെഡി-എസ് വിട്ട് ബിഎസ്പിയിൽ ചേർന്ന ഡാനിഷ് അലി യുപിയിലെ അംറോഹ സീറ്റിൽ മത്സരിക്കും. ജെഡി-എസ് ജനറൽ സെക്രട്ടറിയായിരുന്ന ഡാനിഷ് അലി കഴിഞ്ഞയാഴ്ചയാണു ബിഎസ്പിയിൽ ചേർന്നത്. എച്ച്.ഡി. ദേവഗൗഡയുടെ അനുഗ്രഹാശിസുകളോടെയാണ് അലി ബിഎസ്പിയിലെത്തിയതെന്നു കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞിരുന്നു. യുപിയിലെ ഹപുർ സ്വദേശിയാണ് ഡാനിഷ് അലി. യുപിയിൽ ജെഡി-എസിനു മേൽവിലാസമുണ്ടാക്കാനുള്ള ശ്രമം വിജയിച്ചില്ലെന്നും അതിനാലാണു ബിഎസ്പിയിലേക്കു മാറിയതെന്നും അലി പറഞ്ഞിരുന്നു.
ഇന്നലെ 11 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണു ബിഎസ്പി പുറത്തിറക്കിയത്. സഹരാൻപുരിൽ ഹാജി ഫസുൾറഹ്മാനും മീററ്റിൽ മുഹമ്മദ് യാക്കൂബും സ്ഥാനാർഥികളാകും.
ഇന്നലെ 11 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണു ബിഎസ്പി പുറത്തിറക്കിയത്. സഹരാൻപുരിൽ ഹാജി ഫസുൾറഹ്മാനും മീററ്റിൽ മുഹമ്മദ് യാക്കൂബും സ്ഥാനാർഥികളാകും.