ചൈന കപ്പ്: ഉറുഗ്വെയ്ക്ക് ജയം
12:28 AM Mar 23, 2019 | Deepika.com
ബെയ്ജിംഗ്: സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, എഡിന്‍സണ്‍ കവാനി എന്നിവരില്ലാതെ ചൈന കപ്പ് ഫുട്ബോളിനിറങ്ങിയ ഉറുഗ്വെയ്ക്ക് അനായാസ ജയം. ക്രിസ്റ്റ്യന്‍ സ്റ്റുവാനിയുടെ ഇരട്ട ഗോളില്‍ ഉറുഗ്വെ 3-0ന് ഉസ്ബക്കിസ്ഥാനെ തോല്‍പ്പിച്ചു. ഒരു ഗോള്‍ ഗാസ്റ്റന്‍ പെരേരോയുടേതായിരുന്നു. ജയത്തോടെ ഉറുഗ്വെ ഫൈനലിലെത്തി. ഫൈനലില്‍ തായ്ലന്ഡാണ് എതിരാളികള്‍. ചൈനയെ തോല്‍പ്പിച്ചാണ് തായ്ലന്ഡ് ഫൈനലിലെത്തിയത്.