പാരീസ്: കാല്‍മുട്ടിലെ പരിക്കിനുശേഷം റഫേല്‍ നദാല്‍ മൊണ്ടി കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസില്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നു. കളിക്കാരുടെ ഔദ്യോഗിക പട്ടികയില്‍ നദാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണു മുമ്പുള്ള ക്ലേ കോര്‍ട്ട് ടൂര്‍ണമെന്റാണ് മൊണ്ടി കാര്‍ലോയിലേത്. നിലവിലെ ചാമ്പ്യനായ നദാല്‍ പതിനൊന്ന് തവണ കിരീടത്തില്‍ മുത്തമിട്ടു.
2005 മുതല്‍ 2015 വരെ തുടര്‍ച്ചയായി 46 വിജയവുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ താരമായി. പുരുഷ-വനിതാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയവും സ്പാനിഷ് താരത്തിനൊപ്പമാണ്. 2005 മുതല്‍ 2012 വരെ തുടര്‍ച്ചയായി സ്പാനിഷ് താരമാണ് ജേതാവായിരുന്നത്. 2013ലെ ഫൈനലില്‍ നദാല്‍ നൊവാക് ജോക്കോവിച്ചിനോടു തോറ്റു. 2016 മുതല്‍ തുടര്‍ച്ചയായി മൂന്നു ജയം നേടിയിരിക്കുകയാണ് നദാലിപ്പോള്‍. ഇന്ത്യന്‍ വെയ്ല്‍സില്‍ പരിക്കിനെത്തുടര്‍ന്നു നദാല്‍ റോജര്‍ ഫെഡററിനെതിരേയുള്ള സെമി ഫൈനലില്‍നിന്നു പിന്മാറിയിരുന്നു.
മൊണ്ടി കാര്‍ലോയില്‍ തിരിച്ചുവരാനായി നദാല്‍
12:28 AM Mar 23, 2019 | Deepika.com