ദുബായ്: ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയും ഫാസ്റ്റ് ബൗളര്‍ ജുലന് ഗോസ്വാമിയും ഐസിസി ഏകദിന വനിതകളുടെ ബാറ്റ്സ്വുമൺ, ബൗളര്‍ റാങ്കിംഗുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസം മുംബൈയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയിലെ പ്രകടനമാണ് മന്ദാനയെ ഒന്നാം സ്ഥാനത്ത് നിര്‍ത്തിയത്. ബാറ്റ്സ്വുമണിലെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ മാറ്റമില്ല. ഓസ്ട്രേലിയയുടെ എലിസ് പെറി, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ എമി സാറ്റേര്ത്വെയ്റ്റ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്ലര് എന്നിവരാണ് മറ്റ് സ്ഥാനങ്ങളില്‍.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ജെസ് ജോനാസന്‍, പാക്കിസ്ഥാന്റെ സാനാ മിര്‍, ഓസ്ട്രേലിയയുടെ മെഗന് ഷൂട്ട്, ഇന്ത്യയുടെ ശിഖാ പാണ്ഡെ എന്നിവരാണ് ഗോസ്വാമിക്കു പിന്നില്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മാറ്റമില്ല.
സ്മൃതിയും ജുലാനും ഒന്നാം സ്ഥാനത്തു തുടരുന്നു
12:27 AM Mar 23, 2019 | Deepika.com