ബ്രിസ്റ്റൾ: ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കണ്ണടയ്ക്കുന്നതിനുമുന്പ് അറസ്റ്റ് എന്താണെന്നറിയണം. ബ്രിസ്റ്റളിലെ സ്റ്റോക്ബിഷപ്പിലെ വയോജനകേന്ദ്രത്തിലെ അന്തേവാസിയായ 104 വയസുള്ള ആനി ബ്രോക്കൻബോയുടെ ജീവിതാഭിലാഷമായിരുന്നിത്.
ഏറ്റവും വലിയ ആഗ്രഹം എഴുതിക്കൊടുക്കാൻ വയോജനകേന്ദ്രം നടത്തിപ്പുകാർ ആവശ്യപ്പെട്ടപ്പോഴാണ് ആനി തന്റെ വിചിത്ര മോഹം വെളിപ്പെടുത്തിയത്. ആനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ അധികൃതർ നടപടിയെടുത്തു.
പോലീസ് എത്തി വിലങ്ങുവച്ച് കാറിൽ കയറ്റിക്കൊണ്ടുപോയപ്പോൾ ആനി നിർവൃതിയടഞ്ഞു. പോലീസ് വാഹനത്തിൽ മുൻസീറ്റിൽ ഇരുന്നാണ് അ സ്റ്റേഷനിലേക്കു പോയത്. ജെയിംസ് റോബർട്സ് ആൻഡ് സൺ മാനുഫാക്ചറിംഗ് കന്പനിയിൽ സെക്രട്ടറിയായിരുന്നു ആനി.