ബാഗ്ദാദ്: ടൈഗ്രീസ് നദിയിൽ കടത്തുബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 100 ആയെന്ന് ഇറാക്കി അധികൃതർ അറിയിച്ചു. എട്ടുപേരെ കാണാതായി. തെരച്ചിൽ തുടരുന്നു.
മൊസൂൾ നഗരത്തിനടുത്ത് വ്യാഴാഴ്ച ആയിരുന്നു അപകടം. പരിധിയിലധികം പേർ ബോട്ടിൽ കയറിയതാണ് അപകടത്തിന്റെ കാരണങ്ങളിലൊന്നായി പരിഗണിക്കുന്നത്. മൊസൂൾ അണക്കെട്ട് തുറന്നുവിട്ടതു മൂലം നദിയിൽ ജലനിരപ്പ് ഉയർന്നതും അപകടകാരണമായി.ഇറാക്കി പ്രധാനമന്ത്രി അബ്ദുൾ മഹ്ദി രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.