ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് പാക്കിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ ജവാൻ വീരമൃത്യു വരിച്ചു. റൈഫിൾമാൻ യാഷ് പോൾ(24) ആണു വീരമൃത്യു വരിച്ചത്. കാഷ്മീരിലെ ഉധംപുർ ജില്ലക്കാരനാണ് ഇദ്ദേഹം. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി. നിയന്ത്രണരേഖയിൽ ജനുവരി മുതൽ 110 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്.
തിങ്കളാഴ്ച രജൗരി ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ റൈഫിൾമാൻ കരംജിത് സിംഗ് വീരമൃത്യു വരിച്ചിരുന്നു. നാലു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച രജൗരി ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ റൈഫിൾമാൻ കരംജിത് സിംഗ് വീരമൃത്യു വരിച്ചിരുന്നു. നാലു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു.