ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു പ്രചാരണത്തിനോ ഇല്ലെന്നു ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. കോൺഗ്രസ് നേതാക്കൾ സൽമാൻ ഖാനുമായി ചർച്ച നടത്തിയെന്നും കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തുന്നതിനു ഖാൻ സമ്മതിച്ചെന്നും മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് പങ്കജ് ചതുർവേദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇൻഡോറിലെ പലാസിയ മേഖലയിൽ 1965ലാണ് സൽമാൻ ഖാൻ ജനിച്ചത്. ഇദ്ദേഹം കുട്ടിക്കാലം ചെലവഴിച്ചതും ഇൻഡോറിലായിരുന്നു.
2009ൽ ഇൻഡോറിലെ കോൺഗ്രസിന്റെ മേയർസ്ഥാനാർഥി പങ്കജ് സാൻഘവിക്കുവേണ്ടി സൽമാൻ പ്രചാരണം നടത്തുകയും റോഡ്ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ബിജെപി നേതാവ് കൃഷ്ണ മുരാരി മോഗെ ആണു മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ 1989 മുതൽ തുടർച്ചയായി എട്ടുതവണ വിജയിച്ച മണ്ഡലമാണ് ഇൻഡോർ. 1989ൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി പി.സി. സേഥിയെ പരാജയപ്പെടുത്തിയാണ് സുമിത്ര മഹാജൻ ജൈത്രയാത്ര ആരംഭിച്ചത്.