ഷില്ലോംഗ്: മേഘാലയയിൽ ഇന്നലെ രാത്രി എട്ടിന് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയാണ്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.