മുട്ടിക്കുളങ്ങര(പാലക്കാട്): അബുദാബിയിൽ നടന്ന അന്താരാഷ്ട്ര സ്പെഷൽ ഒളിമ്പിക്സിൽ മുട്ടിക്കുളങ്ങര ഹോളിഫാമിലി ജ്യോതിനിലയം സ്കൂളിലെ വിദ്യാർഥിനി എം.എസ്. ശ്രുതി ഷട്ടിൽ ബാഡ്മിന്റണ്‍ ഡബിൾസിൽ സ്വർണംനേടി. ലബനൻ ടീമിനെയാണ് ഫൈനലിൽ ഇന്ത്യൻ താരങ്ങളായ അഫ്രിൻ അൻസാരി (ഗോവ), എം.എസ്. ശ്രുതി എന്നിവർ ചേർന്നു തോല്പിച്ചത്.
ശ്രുതി ഷട്ടിൽ ബാഡ്മിന്റണ്‍ സിംഗിൾസിൽ വെങ്കലവും കരസ്ഥമാക്കി.
പാലക്കാട് കോങ്ങാട് സ്വദേശിയായ ശ്രുതി പതിമൂന്നുവർഷമായി മുട്ടിക്കുളങ്ങര എച്ച്എഫ് ജ്യോതിനിലയം സ്കൂളിൽ വിദ്യാർഥിനിയാണ്. അഞ്ചാംവയസിൽ സ്പെഷൽ സ്കൂളിലെത്തിയ ശ്രുതി നൃത്തത്തിലും ചിത്രരചനയിലും കഴിവു തെളിയിച്ചിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുന്ന വിദ്യാർഥികൾക്കായി യൂനിസെഫ് ഏർപ്പെടുത്തിയ ചൈൽഡ് അച്ചീവർ പുരസ്കാരം 2014-ൽ ലഭിച്ചിട്ടുണ്ട്. മേലേക്കളം സുബ്രഹ്മണ്യനാണ് അച്ഛൻ. അമ്മ: വാസന്തി. സുജിത്ത് ഏക സഹോദരനാണ്.
ഷട്ടിൽ ബാഡ്മിന്റണ്‍ ഡബിൾസിൽ സ്വർണവുമായി ശ്രുതി
12:40 AM Mar 22, 2019 | Deepika.com