ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് നാളെ ആരംഭിക്കുന്നതോടെ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിക്കറ്റ് ലോകത്ത് സജീവമാകും. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന് രണ്ടുപേര്‍ക്കും 12 മാസത്തെ വിലക്കായിരുന്നു. മാര്‍ച്ചില്‍ ആരംഭിച്ച വിലക്ക് ഈ മാര്‍ച്ചോടെ അവസാനിക്കുകയും ചെയ്തു. 12 മാസത്തെ വിലക്കില്‍ ക്ലബ് തലത്തില്‍ കളിക്കുന്നതിന് ഇവര്‍ക്കു വിലക്കില്ലായിരുന്നു.
എന്നാല്‍ ബിസിസിഐ ഇവര്‍ക്കെതിരേ നിലപാടെടുത്തതൊടെ കഴിഞ്ഞ സീസണിലെ ഐപിഎലില്‍ ഇരുവരെയും ഉള്‍പ്പെടുത്താന്‍ ഐപിഎല്‍ അധികൃതര്‍ തയാറായില്ല. സ്മിത്തും വാര്‍ണറും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിച്ചെങ്കിലും പരിക്കേറ്റതിനെത്തുടര്‍ന്നു രണ്ടുപേരും പുറത്തായി. ലോകകപ്പിനു മുമ്പ് മികച്ച ബാറ്റിംഗിലൂടെ ഒരിക്കല്‍ക്കൂടി ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്കു മുന്നില്‍ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഐപിഎലിലൂടെ ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്.
ഐപിഎല്‍: സ്മിത്തിനും വാര്‍ണറിനും പരീക്ഷണം
12:40 AM Mar 22, 2019 | Deepika.com