ബാഡ്മിന്റൺ: ഇന്ത്യ പുറത്ത്
12:40 AM Mar 22, 2019 | Deepika.com
ഹോങ്കോംഗ്: ഏഷ്യ മിക്സഡ് ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യ പുറത്ത്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ചൈനീസ് തായ്പേയോട് 3-2ന് തോറ്റതോടെയാണ് ഇന്ത്യ പുറത്തായത്. വനിത സിംഗിള്‍സില്‍ അഷ്മിത ചാലിഹ, പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്-സന്യാം ശുക്ല എന്നിവരുടെ ജയത്തോടെ ഇന്ത്യ 2-0ന് മുന്നിലെത്തിയതാണ്. എന്നാല്‍ അടുത്ത പുരുഷ സിംഗിള്‍സിലും വനിത ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ചൈനീസ് തായ്പേയിക്കായിരുന്നു ജയം.