ധർവാഡ്: കർണാടകയിൽ നിർമാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകർന്നു വീണു മരിച്ച തൊഴിലാളികളുടെ എണ്ണം അഞ്ചായി. നാലു പേരുടെ മൃതദേഹങ്ങൾകൂടി ഇന്നലെ കണ്ടെടുത്തതോടെയാണിത്. ചൊവ്വാഴ്ച 55 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം വാഗ്ദാനം ചെയ്തു.