മിർസാപുർ: പൊതുജനം വിഡ്ഢികളാണെന്നു കരുതുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗംഗാ യാത്രയിലെ അവസാന ദിവസം ജനങ്ങളുമായി സംവദിക്കുകയായിരുന്നു അവർ.
പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചുവർഷം രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും ആക്രമിച്ചു. നിങ്ങൾ ഭാഗമായ സംവിധാനത്തെയും ആക്രമിച്ചു- പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനം വിഡ്ഢിയാണെന്നും കരുതുന്നത് പ്രധാനമന്ത്രി നിർത്തണം, അവർ എല്ലാം കാണുന്നുണ്ട്. അപമാനിക്കപ്പെടുന്നതിൽ ഭയമില്ല. നിങ്ങൾ എപ്പോഴെല്ലാം അപമാനിച്ചാലും പോരാടാൻ കൂടുതൽ കരുത്തുണ്ടാവുമെന്നും പ്രിയങ്ക പറഞ്ഞു.