ഹൈദരാബാദ്: തെലുങ്കാനയിൽ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. അരുണ ബിജെപിയിൽ ചേർന്നു. മഹബൂബ്നഗർ മണ്ഡലത്തിൽ ഇവർ ബിജെപി സ്ഥാനാർഥിയായേക്കും. ഗഡ്വാലിൽനിന്നു മൂന്നു തവണ എംഎൽഎയായിട്ടുള്ള അരുണ, രാജശേഖർ റെഡ്ഡി, കെ.റോസയ്യ എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുണ തോറ്റു. മരുമകനും ടിആർഎസ് സ്ഥാനാർഥിയുമായ ബന്ദ്ല മോഹൻ കൃഷ്ണ റെഡ്ഡിയാണ് അരുണയെ പരാജയപ്പെടുത്തിയത്. മുൻ കോൺഗ്രസ് എംഎൽഎ സി. നരസിംഹ റെഡ്ഡിയുടെ മകളാണ് അരുണ. നരസിംഹ റെഡ്ഡിയും മകൻ വെങ്കടേശ്വറും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.