പാറ്റ്ന: ബിഹാറിലെ മുൻ ബിജെപി എംപി പപ്പു സിംഗ് എന്ന ഉദയ് സിംഗ് കോൺഗ്രസിൽ ചേർന്നു. പൂർണിയയിൽനിന്നു രണ്ടു തവണ വിജയിച്ചയാളാണ് ഉദയ് സിംഗ്. ജെഡി-യുവിനു മുന്നിൽ ബിജെപി കീഴടങ്ങിയെന്നും 17 സീറ്റാണു ബിജെപിക്കു മത്സരിക്കാൻ കിട്ടിയതെന്നും ഉദയ് സിംഗ് പറഞ്ഞു.