സിൽച്ചർ(ആസാം): ആസാമിൽ കാച്ചർ ജില്ലയിലെ ബോർഖോല ഹതീചോര പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ സുഖേന്ദു ദാസ് വെടിയേറ്റു മരിച്ചു. വീടിനുമുന്പിൽ നിൽക്കവേ വാഹനത്തിലെത്തിയ അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നു.