ഇന്ത്യ ഓപ്പണില്‍ സൈനയില്ല
12:27 AM Mar 21, 2019 | Deepika.com
ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ സൈന നെഹ് വാള് പങ്കെടുക്കുന്നില്ല. താരത്തിന്റെ വയറിനുള്ള പ്രശ്നം ഭേദമാകാത്തതിനാലാണ് ടൂര്‍ണമെന്റില്‍നിന്നു പിന്മാറിയത്. ചൊവ്വാഴ്ചയാണ് ടൂര്‍ണമെന്റിനു തുടക്കമാകുന്നത്. ഈ അസുഖവുമായാണ് സൈന ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് സ്വിസ് ഓപ്പണില്‍നിന്നും താരം പിന്മാറിയിരുന്നു. 2015ലെ ഇന്ത്യ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍ സൈനയായിരുന്നു.