ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള മോശമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടക്കേണ്ട പ്രധാന രണ്ടു അന്താരാഷ് ട്ര ടെന്നീസ് ടൂര്‍ണമെന്റുകള്‍ക്കുള്ള വേദി നഷ്ടമായി. ജൂണിയര്‍ ഡേവിസ് കപ്പും ഫെഡ് കപ്പും ഏപ്രിലില്‍ ന്യൂഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്നതാണ്. ഇത് രണ്ടാം തവണയാണ് അന്താരാഷ് ട്രതലത്തില്‍ ഒരു ടൂര്‍ണമെന്റിനുള്ള വേദി ഇന്ത്യക്കു നഷ്ടമാകുന്നത്.
യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് ഇന്ത്യക്കുള്ള ജൂണിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വേദി തിരിച്ചെടുത്തിരുന്നു. പുല്‍വാമ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ് ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന പാക്കിസ്ഥാന് ഷൂട്ടര്‍മാര്‍ക്ക് വീസ നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇന്ത്യക്കു വേദികള്‍ നഷ്ടമാകുന്നത്. രണ്ടു ടെന്നീസ് ടൂര്‍ണമെന്റും ബാങ്കോക്കില്‍ നടക്കുമെന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന് അറിയിച്ചു
ഇന്ത്യയില്‍ ടെന്നീസ് മത്സരങ്ങളില്ല
12:27 AM Mar 21, 2019 | Deepika.com