ഹോങ്കോംഗ്: ഏഷ്യ മിക്സഡ് ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയെ 2-3ന് സിംഗപ്പുര്‍ പരാജയപ്പെടുത്തി. മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മിക്സഡ് ഡബിള്‍സില്‍ എം.ആര്. അര്ജുന്-ഋതുപര്‍ണ പാണ്ഡ സഖ്യം 16-21, 13-21ന് സിംഗപ്പുരിന്റെ ഡാനി ബാവ ക്രിസ്നാന്ത- ടാന്‍ വീ ഹാന്‍ സഖ്യത്തോടു തോറ്റു. സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിയുടെ ഇന്ത്യയെ മത്സരത്തില്‍ തിരിച്ചുകൊണ്ടുവന്നു.
പ്രണോയ് 21-8, 12-21, 21-17ന് കീന്‍ യീ ലോയെ തോല്‍പ്പിച്ചു. പുരുഷ ഡബിള്‍സില്‍ അര്ജുന്-ഷലോക് രാമചന്ദ്രന് കൂട്ടുകെട്ട് ലോ കീന്‍ ഹീന്‍-ക്രിസ്നാന്ത കൂട്ടുകെട്ടിനെതിരേ നേടിയ 21-16, 21-18ന് ജയം ഇന്ത്യക്കു ലീഡ് നല്കി. വനിത സിംഗിള്‍സില്‍ അഷ്മിത ചാലിയ ശക്തമായ പോരാട്ടത്തിനൊടുവില്‍ 21-17, 12-21, 16-21ന് യൂ ജിയ മിനോട് തോറ്റു. ഇതോട സിംഗപ്പുര്‍ ഒപ്പമെത്തി. അവസാനത്തെ വനിതാ ഡബിള്‍സില്‍ ആരതി സാറ സുനിലും പാണ്ഡയും പുത്രി സാരി ഡേവി ചിത്ര-ലിം മിംഗ് ഹ്യു സഖ്യത്തോട് 22-24, 21-15ന് തോറ്റു. തോല്‍വിയോടെ ഗ്രൂപ്പില്‍ ഇന്ത്യ അവസാന സ്ഥാനത്തായി. ചൈനീസ് തായ്പേയും സിംഗപുരുമാണ് മുന്നില്‍.
ബാഡ്മിന്റണ്‍: ഇന്ത്യക്കു തോല്‍വി
12:27 AM Mar 21, 2019 | Deepika.com