ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ മിഷനറി ബ്രദേഴ്സിന്റെ 14-ാംമത് സിനാക്സിസിൽ ബ്രദർ ഡോ. ലോറൻസ് ഏബ്രഹാമിനെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി തെരഞ്ഞെടുത്തു. കോതമംഗലം രൂപതയിലെ ചെപ്പുകുളം സെന്റ് തോമസ് ഇടവകയിലെ കദളി കുടുംബാംഗമാണ്. 2010 മുതൽ 2016 വരെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബ്രദർ ജോർജ് ഡൊമിനിക് അതിരകുളങ്ങരയെ വൈസ് പ്രൊവിൻഷ്യൽ ആയും ബ്രദർ ഡൊമനിക്ക് മാറാക്ക്, ബ്രദർ ജോസ് അക്കത്തൊട്ടിയിൽ, ബ്രദർ ലളിത് ലക്കര എന്നിവരെ കൗണ്‍സിലർമാരായും തെരഞ്ഞെടുത്തു.
ബ്രദർ ജോർജ് ഡൊമിനിക് അതിരകുളങ്ങരയെ വൈസ് പ്രൊവിൻഷ്യൽ ആയും ബ്രദർ ഡൊമനിക്ക് മാറാക്ക്, ബ്രദർ ജോസ് അക്കത്തൊട്ടിയിൽ, ബ്രദർ ലളിത് ലക്കര എന്നിവരെ കൗണ്‍സിലർമാരായും തെരഞ്ഞെടുത്തു.