ഇറ്റാനഗർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നല്കിയിരുന്ന പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.
സംസ്ഥാനങ്ങളിലെ സാമൂഹിക-സാംസ്കാരിക പാരന്പര്യത്തെ ആർഎസ്എസ് ആശയം അടിച്ചേൽപ്പിച്ച് ബിജെപി നശിപ്പിക്കുകയാണെന്നു രാഹുൽ കുറ്റപ്പെടുത്തി. അരുണാചൽ പ്രദേശിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അരുണാചൽ പ്രദേശിൽ രണ്ടു ലോക്സഭാ സീറ്റുകളിലേക്കും 60 നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപിൽ 11നു നടക്കും.
സംസ്ഥാനങ്ങളുടെ ഭാഷ, സംസ്കാരം, ജീവിതരീതികൾ എന്നിവ മാറ്റുകയോ മതവികാരം ഇളക്കിവിടുകയോ ചെയ്യുന്നതു കോൺഗ്രസിന്റെ രീതിയല്ല. അരുണാചൽപ്രദേശ് ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി തിരിച്ചുനല്കും. ഇതിനായി സ്പെഷൽ പ്ലാൻ അസിസ്റ്റന്റ് പദ്ധതിയും നോർത്ത് ഈസ്റ്റ് വ്യവസായ നയവും പുനരുജ്ജീവിപ്പിക്കും. കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യം മുഖ്യപ്രതിപക്ഷ പാർട്ടിയോടുള്ള മനോഭാവമാണു വെളിവാക്കുന്നത്. ബിജെപിയുടെ അന്ത്യം ആഗ്രഹിക്കാത്ത ഏക പാർട്ടി കോൺഗ്രസാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.