പാർട്ടി നൽകിയ സീറ്റിൽ മത്സരിക്കരുതെന്നു മുൻ മന്ത്രിയോട് അച്ഛൻ. ശിരോമണി അകാലിദൾ സംഗ്രൂർ സീറ്റിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച പർമിന്ദർ സിംഗ് ഢിംഡ്സയോടാണ് അച്ഛൻ സുഖ്ദേവ് സിംഗ് ഢിംഡ്സയുടെ ആജ്ഞ.
അകാലിദൾ നേതൃത്വത്തോടു പിണങ്ങി പാർട്ടിയിലെ പദവികളെല്ലാം രാജിവച്ചു നിൽക്കുകയാണു രാജ്യസഭാംഗമായ സുഖ്ദേവ് സിംഗ്. പാർട്ടിയെ നയിക്കുന്ന മുൻ ഉപ മുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലുമായാണു സീനിയർ ഢിംഡ്സയുടെ പോര്. അഞ്ചുതവണ എംഎൽഎ ആയിട്ടുണ്ട് മകൻ. അച്ഛൻ പ്രചാരണത്തിനിറങ്ങില്ലെങ്കിൽ തോൽവി ഉറപ്പാണ്.