ബിരാത്നഗർ (നേപ്പാൾ): തുടർച്ചയായ അഞ്ചാം സാഫ് കപ്പ് ഫുട്ബോൾ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് ഇറങ്ങുന്നു. 2010ൽ സാഫ് കപ്പ് ആരംഭിച്ചതിനുശേഷം ഇന്ത്യ കിരീടം മറ്റാർക്കും നല്കിയിട്ടില്ല. അഞ്ചാം കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.
2016 സാഫ് കപ്പ് ഫൈനലിന്റെ ആവർത്തനമാണ് ഇന്നു നടക്കുന്ന സെമി. 2016ൽ ബംഗ്ലാദേശിനെ 1-3നു കീഴടക്കിയായിരുന്നു ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയിൽ മാലിദ്വീപിനെ 0-6നും ശ്രീലങ്കയെ 0-5നും കീഴടക്കിയാണ് ഇന്ത്യ എത്തുന്നത്. ബംഗ്ലാദേശ് ആകട്ടെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഭൂട്ടാനെ 0-2നു കീഴടക്കിയപ്പോൾ രണ്ടാം മത്സരത്തിൽ നേപ്പാളിനോട് 0-3നു തോറ്റിരുന്നു. കഴിഞ്ഞ വർഷം ഒളിന്പിക്സ് യോഗ്യതാ റൗണ്ടിൽ ഇരുവരും നേർക്കുനേർ ഇറങ്ങിയപ്പോൾ 7-1ന് ഇന്ത്യ ജയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 2.45നാണ് ഇന്ത്യ-ബംഗ്ലാദേശ് സെമി പോരാട്ടം.
അഞ്ചാം ഫൈനലിന്
12:19 AM Mar 20, 2019 | Deepika.com