അസ്റ്റാന: മുപ്പതുവർഷം കസാക്കിസ്ഥാൻ പ്രസിഡന്റായി ഭരണം നടത്തിയ നുർസുൽത്താൻ നസർബായേവ് ഇന്നലെ രാജിവച്ചു. സെനറ്റ് സ്പീക്കർ കാസിം ജോർമറ്റ് ടൊക്കായേവ് ഇടക്കാല പ്രസിഡന്റാവും.
സോവ്യറ്റ് യൂണിയന്റെ പതനത്തെത്തുടർന്ന് കസാക്കിസ്ഥാനിൽ ഭരണമേറ്റ നസർബായേവിന് പ്രസിഡന്റ് പുടിനുമായി ഏറെ അടുപ്പമുണ്ട്. ഭരണകക്ഷിയായ നൂർഒതാൻ പാർട്ടിയുടെ അധ്യക്ഷപദവിയിൽ തുടരുമെന്ന് നസർബായേവ് അറിയിച്ചു.