കോയന്പത്തൂർ: ജ്യൂസെന്നു കരുതി കീടനാശിനി കുടിച്ച മൂന്നുവയസുകാരി മരിച്ചു. പീളമേട് ഗാന്ധിമാനഗർ ശ്രീറാംനഗർ കാർത്തിക്കിന്റെ മകൾ റിത്വികശ്രീ (മൂന്ന്)യാണ് മരിച്ചത്. 15ന് വീടിനുമുന്നിൽ കളിക്കുന്നതിനിടെ റിത്വികശ്രീ വീടിന്റെ ഡൈസിൽ വച്ച കീടനാശിനി ജ്യൂസെന്നു കരുതി കുടിക്കുകയായിരുന്നു.രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണമടഞ്ഞു.