ന്യൂഡൽഹി: ചൗക്കീദാറിൽ വീണ്ടും രാഷ്ട്രീയപ്പോര്. മേം ഭീ ചൗക്കീദാർ എന്നത് ബിജെപി പ്രചാരണായുധമാക്കിയതും ചൗക്കീദാർ കള്ളനാണെന്നു നേരത്തേ രാഹുൽഗാന്ധി ആരോപിച്ചതുമൊക്കെയാണ് അടിസ്ഥാനം. ഇപ്പോൾ പല ബിജെപി നേതാക്കളും ചൗക്കീദാർ എന്നതു പേരിനു മുന്പേ ചേർത്തും പ്രചാരണം നടത്തുന്നു.
ഇന്നലെ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ചൗക്കീദാറെ പരിഹസിച്ചു. മോദിയുടെ കള്ളത്തരം പിടിക്കപ്പെട്ടതോടെ രാജ്യത്ത് എല്ലാവരും ചൗക്കീദാറാകാൻ നിർബന്ധിതരായി എന്നാണു കർണാടകത്തിലെ കാൽബുറാഗിയിൽ രാഹുൽ പറഞ്ഞത്. അനിൽ അംബാനി, മെഹുൽ ചോക്സി, നീരവ് മോദി, ലളിത് മോദി തുടങ്ങിയവരുടെ ചൗക്കീദാറാണു മോദി എന്നും അദ്ദേഹം പരിഹസിച്ചു.പണക്കാരുടെ ചൗക്കീദാർ, പാവപ്പെട്ടവരുടെയല്ല എന്നായിരുന്നു ഗംഗായാത്രയ്ക്കിടെ പ്രിയങ്കയുടെ ആക്ഷേപം.