എൻബിഎ അക്കാദമിയിലേക്ക് ആൻ മേരി സക്കറിയ
12:26 AM Mar 19, 2019 | Deepika.com
കോട്ടയം: എൻബിഎ അക്കാദമി ആൻഡ് നാഷണൽ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ (എൻസിഎഎ) ഗ്ലോബൽ ക്യാന്പിലേക്ക് മലയാളി താരമായ ആൻ മേരി സക്കറിയയെ തെരഞ്ഞെടുത്തു. ഇന്ത്യയിൽനിന്ന് നാല് പേർക്കാണ് സെലക് ഷൻ ലഭിച്ചത്. കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസിലെ വിദ്യാർഥിനിയാണ്. മുൻ രാജ്യാന്തര താരങ്ങളായ ജീന-സക്കറിയ ദന്പതികളുടെ മകളാണ് ആൻ.