അയർലൻഡിന്റെ പേസ് ബൗളർ ടിം മുർതഹിന് അപൂർവ റിക്കാർഡ്. ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും 25 റണ്‍സിനു മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ 11-ാം നന്പർ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് ഐറിഷ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വർഷത്തെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനെന്ന റിക്കാർഡാണ് ടിം കരസ്ഥമാക്കിയത്.
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലാണ് ടിം റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്. മത്സരത്തിൽ അയർലൻഡ് ഏഴ് വിക്കറ്റിനു പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ടെസ്റ്റ് പദവി ലഭിച്ച ശേഷം ഇരു രാജ്യങ്ങളും കളിക്കുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്.
ആദ്യ ഇന്നിംഗ്സിൽ അയർലൻഡിനായി 75 പന്തിൽ 54 റണ്‍സുമായി ടിം പുറത്താകാതെനിന്നു. ഇന്നിംഗ്സിലെ ടോപ് സ്കോററും ടിം ആയിരുന്നു. ടീമിന്റെ ടോപ് സ്കോററാകുന്ന പതിനൊന്നാമത്തെ 11-ാം നന്പർ ബാറ്റ്സ്മാൻ എന്ന നേട്ടവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ 32 പന്തിൽ 27 റണ്‍സ് ആണ് ഐറിസ് പേസർ നേടിയത്.
ഐറിഷ് താരത്തിന് അപൂർവ ക്കാർഡ്
12:26 AM Mar 19, 2019 | Deepika.com