ശ്രീനഗർ: ജമ്മു കാഷ്മീരും കേന്ദ്രസർക്കാരും തമ്മിലുള്ളതും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതുമായ അകലം കുറയ്ക്കുന്നതിനു പാലമായി വർത്തിക്കുമെന്ന് പുതിയ രാഷ്ട്രീയ പാർട്ടി ജമ്മു കാഷ്മീർ പീപ്പിൾ മൂവ്മെന്റ് (ജെകെപിഎ) സ്ഥാപിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥർ ഷാ ഫൈസൽ പറഞ്ഞു. രാജ്ബാഗിലെ ജിന്റൺ ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു. കാഷ്മീരിലെ കൊലപാതങ്ങളിലും ഇന്ത്യൻ മുസ്ലിംകളോടുള്ള വേർതിരിവിലും പ്രതിഷേധിച്ചാണ് ഫൈസൽ ഐഎഎസ് ഉപേക്ഷിച്ചത്.
ജനങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് കാഷ്മീർ വിഷയത്തിൽ സമാധാനപരമായ പരിഹാരം കാണാനാണ് ജെകെപിഎയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് കാഷ്മീർ വിഷയത്തിൽ സമാധാനപരമായ പരിഹാരം കാണാനാണ് ജെകെപിഎയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.