ചെന്നൈ: മുൻ കേന്ദ്രമന്ത്രിമാരായ ദയാനിധി മാരൻ, എ. രാജ, ടി.ആർ. ബാലു എന്നിവർ ഡിഎംകെ സ്ഥാനാർഥിപ്പട്ടികയിൽ . രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴിയും സ്ഥാനാർഥിയാണ്. മാരൻ ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കും.
രാജ നീലഗിരിയിലും ടി.ആർ. ബാലു ശ്രീപെരുന്പദുരിലും ജനവിധി തേടും. തൂത്തുക്കുടിയിലാണു കനിമൊഴി മത്സരിക്കുക. ഈ വർഷം ജൂലൈയിൽ കനിമൊഴിയുടെ രാജ്യസഭാ കാലാവധി അവസാനിക്കും. തമിഴ്നാട്ടിൽ 20 സീറ്റുകളിലാണു ഡിഎംകെ മത്സരിക്കുക.