റായ്പുർ: ഛത്തീസ്ഗഡിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ലോക്സഭയിലേക്കു മത്സരിക്കും. സംവരണ മണ്ഡലങ്ങളായ പട്ടികവർഗ സീറ്റുകളായ സർഗുജ, ബസ്തർ, റായ്ഗഡ്, കാങ്കേർ, പട്ടികജാതി സീറ്റായ ജാൻജ്ഗിർ-ചംപ എന്നീ സീറ്റുകളിലേക്കാണു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പ്രേംനഗറിലെ സിറ്റിംഗ് എംഎൽഎയായ ഖേൽസായി സിംഗാണു സർഗുജയിലെ സ്ഥാനാർഥി. 1991, 1996, 1999 തെരഞ്ഞെടുപ്പുകളിൽ ഖേൽസായി സർഗുജയിൽനിന്നു വിജയിച്ചിട്ടുണ്ട്.