കോൽക്കത്ത: പശ്ചിമബംഗാളിൽ ഇടതുമുന്നണിയുമായുള്ള സീറ്റ് ചർച്ച സംസ്ഥാന കോൺഗ്രസ് നിർത്തിവച്ചു. കോൺഗ്രസ് യോഗത്തിനുശേഷം പിസിസി അധ്യക്ഷൻ സോമൻ മിത്രയാണ് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസിന്റെ അന്തസ് കളഞ്ഞുകുളിച്ചുള്ള ഒരു സഖ്യത്തിനും തയാറല്ല. ആരു സ്ഥാനാർഥിയാകണമെന്നും ആരെ ഒഴിവാക്കണമെന്നും ഞങ്ങളോട് ആജ്ഞാപിക്കാൻ ഇടതുമുന്നണിക്ക് അവകാശമില്ല. ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കാനും തയാറാണ്-സോമൻ മിത്ര പറഞ്ഞു. 25 സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചതിൽ കോൺഗ്രസിന് അതൃപ്തിയുണ്ടായിരുന്നു. സിപിഎം മുന്നണിമര്യാദ പാലിക്കുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.