+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എട്ടാമത്തെ എംഎൽഎയും പോയി; തെ​​ലു​​ങ്കാ​​ന​​യി​​ൽ ടി​​ആ​​ർ​​എ​​സി​​ലേ​​ക്കു​​ കോ​​ൺ​​ഗ്രസിൽ നിന്ന് ഒഴുക്ക്

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ ടി​​ആ​​ർ​​എ​​സി​​ലേ​​ക്കു​​ള്ള കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രു​​ടെ ഒ​​ഴു​​ക്ക് തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ കോ​​ത​​ഗു​​ണ്ടം എം​​എ​​ൽ​​എ വാ​​ന​​മ വെ​​ങ്ക​​ടേ
എട്ടാമത്തെ എംഎൽഎയും പോയി; തെ​​ലു​​ങ്കാ​​ന​​യി​​ൽ ടി​​ആ​​ർ​​എ​​സി​​ലേ​​ക്കു​​ കോ​​ൺ​​ഗ്രസിൽ നിന്ന് ഒഴുക്ക്
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ ടി​​ആ​​ർ​​എ​​സി​​ലേ​​ക്കു​​ള്ള കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രു​​ടെ ഒ​​ഴു​​ക്ക് തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ കോ​​ത​​ഗു​​ണ്ടം എം​​എ​​ൽ​​എ വാ​​ന​​മ വെ​​ങ്ക​​ടേ​​ശ്വ​​ര റാ​​വു ടി​​ആ​​ർ​​എ​​സി​​ൽ ചേ​​ർ​​ന്നു. കോ​​ൺ​​ഗ്ര​​സ് വി​​ടു​​ന്ന എ​​ട്ടാ​​മ​​ത്തെ എം​​എ​​ൽ​​എ​​യാ​​ണു റാ​​വു.

19 സീ​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സ് ജ​​യി​​ച്ച​​ത്. മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നു​​വേ​​ണ്ടി​​യാ​​ണു താ​​ൻ ടി​​ആ​​ർ​​എ​​സി​​ൽ ചേ​​ർ​​ന്ന​​തെ​​ന്നു വെ​​ങ്ക​​ടേ​​ശ്വ​​ര റാ​​വു പ​​റ​​ഞ്ഞു. നേ​​ര​​ത്തെ അ​​ത്രം സ​​ക്കു, രേ​​ഗ കാ​​ന്ത റാ​​വു, ഹ​​രി​​പ്രി​​യ നാ​​യി​​ക്, ലിം​​ഗ​​യ്യ, പി. ​​സ​​ബി​​ത ഇ​​ന്ദ്ര റെ​​ഡ്ഡി, ഡി. ​​സു​​ധീ​​ർ റെ​​ഡ്ഡി, ഉ​​പേ​​ന്ദ​​ർ റെ​​ഡ്ഡി എ​​ന്നീ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ടി​​ആ​​ർ​​എ​​സി​​ലേ​​ക്കു കൂ​​റു​​മാ​​റി​​യി​​രു​​ന്നു. എ​​ട്ടു പേ​​ർ മ​​റു​​ക​​ണ്ടം ചാ​​ടി​​യ​​തോ​​ടെ കോ​​ൺ​​ഗ്ര​​സി​​ന് മു​​ഖ്യ​​പ്ര​​തി​​പ​​ക്ഷ​​മെ​​ന്ന പ​​ദ​​വി ന​​ഷ്ട​​മാ​​കും. 119 അം​​ഗ സ​​ഭ​​യി​​ൽ 12 പേ​​രു​​ണ്ടെ​​ങ്കി​​ലേ മു​​ഖ്യ പ്ര​​തി​​പ​​ക്ഷ​​മെ​​ന്ന പ​​ദ​​വി​​യും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് പ​​ദ​​വി​​യും ല​​ഭി​​ക്കൂ.