ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പേസ് ബൗളർ ജസ്പ്രീത് ബുംറയും ബാറ്റിംഗ്, ബൗളിംഗ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ പുറത്തിറങ്ങിയ റാങ്കിംഗ് പ്രകാരമാണിത്. ഇന്ത്യയുടെ രോഹിത് ശർമ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ രണ്ടാം റാങ്കിലുണ്ട്. ഓൾ റൗണ്ടർ കേദാർ ജാദവ് 11 സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ മികച്ച റാങ്കായ 24ൽ എത്തി.
ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് ബാറ്റ്സ്മാന്മാരിൽ നാലാം സ്ഥാനത്തേക്കുയർന്നു. ന്യൂസിലൻഡിന്റെ റോസ് ടെയ്ലറാണ് മൂന്നാമത്.
കോഹ്ലി, ബുംറ ഒന്നിൽതന്നെ
12:51 AM Mar 18, 2019 | Deepika.com