ദക്ഷിണാഫ്രിക്ക പരന്പര തൂത്തുവാരി
12:51 AM Mar 18, 2019 | Deepika.com
കേപ്ടൗണ്‍: ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സര ഏകദിന പരന്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക തൂത്തുവാരി. അഞ്ചാം ഏകദിനത്തിൽ ഡക് വർത്ത് ലൂയിസ് നിയമപ്രകാരം 41 റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിച്ചു. സ്കോർ: ശ്രീലങ്ക 49.3 ഓവറിൽ 225. ദക്ഷിണാഫ്രിക്ക 28 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 135. 75 പന്തിൽ 67 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന എയ്ഡൻ മർക്രാം ആണ് മാൻ ഓഫ് ദ മാച്ച്.