ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സിപിഎം സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള പട്ടികയാണ് ഇന്നലെ പുറത്തു വിട്ടത്. കേരളത്തിലും ബംഗാളിലും 16 സീറ്റുകളിൽ വീതം മത്സരിക്കുന്നു.
തമിഴ്നാട്ടി ലും ആസാമിലും രണ്ടു സീറ്റി ലും ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ലക്ഷ ദ്വീപ് എന്നിവിടങ്ങളിൽ ഓരോ സീറ്റിലും മാത്രമാണ് സിപിഎം മത്സരിക്കുന്നത്. പശ്ചിമബംഗാളിലെ റായ്ഗഞ്ചിൽ സിറ്റിംഗ് എംപിമുഹമ്മദ് സലിം മത്സരിക്കും.
ലക്ഷദ്വീപിൽ ഷരീഫ് ഖാൻ ആണ് സ്ഥാനാർഥി. തമിഴ്നാട്ടിലെ രണ്ടു സീറ്റുകളിൽ മധുരയിൽ വെങ്കിടേശനും കോയന്പത്തൂരിൽ പി.ആർ. നടരാജനും മത്സരിക്കും.