ലക്നോ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾക്കു ഭീഷണിയാവില്ലെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ് കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നമാണ്. മുൻ തെരഞ്ഞെടുപ്പുകളിലും അവർ കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. ഇത്തവണയും പ്രചാരണം നടത്തുന്നു. അത്രമാത്രം-യോഗി ആദിത്യനാഥ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന വിഷയങ്ങളേക്കാൾ ദേശീയ പ്രശ്നങ്ങൾക്കായിരിക്കും വോട്ടർമാർ പ്രധാന്യം കൽപ്പിക്കുക. കഴിഞ്ഞ തവണ യുപിയിൽ 80ൽ 73 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയതെങ്കിൽ ഇത്തവണ നില മെച്ചപ്പെടുത്തും- ആദിത്യനാഥ് പറഞ്ഞു.