മുംബൈ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബിസിസിഐ ഇന്ത്യൻ സൈന്യത്തിന്റെ വെൽഫയർ ഫണ്ടിലേക്ക് 20 കോടി രൂപ നല്കും. ഇന്ത്യൻ സൈന്യത്തിന്റെ (കര-വ്യോമ-നാവിക) പ്രതിനിധികളെ 23ന് ആരംഭിക്കുന്ന ഐപിഎൽ ട്വന്റി-20 ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അവിടെവച്ച് തുക കൈമാറുമെന്നുമാണ് വിവരം. 23ന് ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് മത്സരം.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ബംഗളൂരുവിന്റെ നായകൻ. ചെന്നൈയുടെത് മുൻ ഇന്ത്യൻ ക്യാപ്റ്റനും ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലുമായ എം.എസ്. ധോണിയാണ്. ഇവർ സംയുക്തമായാണ് തുക കൈമാറുക.
ഐപിഎലിന്റെ ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കൽ വേണ്ടെന്നുവച്ച് അതിനുള്ള തുക സൈന്യത്തിനു നല്കാൻ തീരുമാനിച്ചിരുന്നു. ഉദ്ഘാടന പരിപാടിക്കായി വകയിരുത്തിയത് 15 കോടി രൂപയായിരുന്നു.
സൈന്യത്തിന് 20 കോടി സംഭാവന നല്കി ബിസിസിഐ
12:07 AM Mar 17, 2019 | Deepika.com