ലോകകപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയ ഇറ്റാലിയൻ ക്യാപ്റ്റൻ ഫാബിയൊ കന്നവാരോ ചൈനയെ പരിശീലിപ്പിക്കും. ചൈന കപ്പ് ടൂർണമെന്റിലാണ് കന്നവാരോ ചൈനയെ പരിശീലിപ്പിക്കുക. ചൈനീസ് സൂപ്പർ ലീഗിൽ (സിഎസ്എൽ) ഗ്വാങ്ഷൂ എവർഗ്രാൻഡിന്റെ പരിശീലകനായിരുന്നു കന്നവാരോ. കന്നവാരോ എത്രനാൾ പരിശീലക സ്ഥാനത്ത് തുടരുമെന്നതിനെക്കുറിച്ച് ചൈനീസ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടില്ല.
മാസം 21ന് ആരംഭിക്കുന്ന ചൈന കപ്പിൽ ഉറുഗ്വെ, ഉസ്ബക്കിസ്ഥാൻ, തായ്ലൻഡ് എന്നിവയും പങ്കെടുക്കുന്നുണ്ട്. 21ന് ചൈനയും തായ്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം.
കന്നവാരോയുടെ ഉപദേശകനായി മാഴ്സെലൊ ലിപ്പിയെയും ചൈന നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ കപ്പിന്റെ ക്വാർട്ടറിൽ പുറത്തായപ്പോൾ ലിപ്പി ചൈനയുടെ പരിശീലക സ്ഥാനം രാജിവച്ചിരുന്നു. 2006ൽ കന്നവാരോയുടെ ക്യാപ്റ്റൻസിയിൽ ഇറ്റലി ലോകകപ്പ് നേടുന്പോൾ ലിപ്പിയായിരുന്നു ടീമിന്റെ പരിശീലകൻ.
ചൈനയെ കളി പഠിപ്പിക്കാൻ കന്നവാരോ
12:07 AM Mar 17, 2019 | Deepika.com