ഖത്തർ ലോകകപ്പിന് 48 ടീമുകൾ?
12:07 AM Mar 17, 2019 | Deepika.com
മയാമി: 2022 ഖത്തർ ലോകകപ്പിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫയൊരുങ്ങുന്നു. ഇപ്പോഴുള്ള 32 ടീമുകളിൽനിന്ന് 48ലേക്ക് ഉയർത്താനാണ് ഫിഫ ലക്ഷ്യമിടുന്നത്. ജൂണ്‍ ആറിന് പാരീസിൽ ചേരുന്ന ഫിഫ കോണ്‍ഗ്രസിൽ ടീമുകളുടെ എണ്ണത്തെക്കുറിച്ച് തീരുമാനമാകും. ഖത്തറെ കൂടാതെ ആതിഥേയത്വം വഹിക്കാൻ മറ്റ് രാജ്യങ്ങളെയും ഫിഫ പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നിർദേശം ഫിഫയും ഖത്തറും ഒരുമിച്ച് കോണ്‍ഗ്രസിൽ സമർപ്പിക്കും.