ഇന്ത്യൻ വെൽസിൽ ക്ലാസിക് പോര്
12:07 AM Mar 17, 2019 | Deepika.com
ഇന്ത്യൻവെൽസ്: ഇന്ത്യൻ വെൽസ് ടെന്നീസിൽ ക്ലാസിക് പോരാട്ടം. പുരുഷന്മാരുടെ സെമിയിൽ റോജർ ഫെഡറർ-റഫേൽ നദാൽ പോരാട്ടം. ഫെഡറർ പോളണ്ടിന്റെ ഹുബർട്ട് ഹുർകാസിനെതിരേ 6-4, 6-4ന്റെ അനായാസ ജയം നേടിയപ്പോൾ നദാലിന് റഷ്യയുടെ കാരൻ ഖാചനോവിൽനിന്ന് ശക്തമായ മത്സരം നടത്തേണ്ടിവന്നു. 7-6 (7-2), 7-6(7-2) നായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. ഫെഡററും നദാലും 39-ാം തവണയാണ് ഏറ്റുമുട്ടുന്നത്.