വനിതാ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ
11:26 PM Mar 15, 2019 | Deepika.com
ന്യൂഡൽഹി: 2020 ഫിഫ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ വേദിയാകും. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്. 2017 ൽ അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു. ഫിഫയാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. ആൺകുട്ടികളുടെ അണ്ടർ 17 ലോകകപ്പിൽ ആതിഥേയർ എന്ന നിലയിൽ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.