ബിനീഷിനു വെങ്കലം
11:26 PM Mar 15, 2019 | Deepika.com
പട്യാല: 22-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ബിനീഷ് ജേക്കബിനു വെങ്കലം. പുരുഷ വിഭാഗം പോൾവോൾട്ടിലാണ് ബിനീഷ് വെങ്കലം കരസ്ഥമാക്കിയത്. മീറ്റിന്റെ ആദ്യ ദിനത്തിൽ കേരള അക്കൗണ്ടിലെത്തിയ ഏക മെഡലാണിത്. 4.70 മീറ്റർ ഉയരം കണ്ടെത്തിയാണ് ബിനീഷ് മെഡലണിഞ്ഞത്. തമിഴ്നാടിന്റെ എസ്. ശിവ 5.16 മീറ്ററുമായി സ്വർണം കരസ്ഥമാക്കി. കഴിഞ്ഞ വർഷം ശിവ സ്ഥാപിച്ച 5.15 മീറ്റർ എന്ന മീറ്റ് റിക്കാർഡ് തിരുത്തിയായിരുന്നു തമിഴ്നാട് താരത്തിന്റെ ഇത്തവണത്തെ സ്വർണം. 4.70 മീറ്റർ ക്ലിയർ ചെയ്ത ഉത്തർപ്രദേശിന്റെ ധീരേന്ദ്ര കുമാറിനാണ് വെള്ളി.