റൊണാൾഡോ പറങ്കി ടീമിൽ
11:26 PM Mar 15, 2019 | Deepika.com
പോർട്ടോ: റഷ്യൻ ലോകകപ്പ് ഫുട്ബോളിനുശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ പോർച്ചുഗീസ് ദേശീയ ടീമിൽ തിരിച്ചെത്തി. നേഷൻസ് ലീഗ് മത്സരങ്ങളിൽ റൊണാൾഡോ പറങ്കി ടീമിൽ ഉൾപ്പെട്ടിരുന്നില്ല. 2020 യൂറോ കപ്പ് യോഗ്യതയിൽ യുക്രെയ്ൻ, സെർബിയ എന്നിവയ്ക്കെതിരായ മത്സരങ്ങൾക്കുള്ള പോർച്ചുഗീസ് ടീമിലേക്കാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് താരത്തെ ഉൾപ്പെടുത്തിയത്.