സൂറിച്ച്: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ചിത്രം വ്യക്തമായി. യുവന്റസിന്റെ എതിരാളി റയൽ മാഡ്രിഡിനെ പുറത്താക്കിയ ഹോളണ്ട് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാം ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിലാണ് മറ്റൊരു വന്പൻ പോരാട്ടം. ഇംഗ്ലീഷ് ക്ലബ്ബുകളായ ടോട്ടനവും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ലിവർപൂളിന്റെ എതിരാളി പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോയാണ്. ഏപ്രിൽ ഒന്പത്, 10 തീയതികളിലാണ് ആദ്യ പാദ പോരാട്ടം.
‘കൂട്ടിയിടി’ ഒഴിവാക്കാൻ കളിമാറ്റി
ടോട്ടനവും സിറ്റിയും തമ്മിലുള്ള ആദ്യ പാദം ടോട്ടനത്തിന്റെ ഹോംഗ്രൗണ്ടിലാണ്. നറുക്കെടുപ്പ് പ്രകാരം ക്വാർട്ടറിലെ നാലാം മത്സരമായ ബാഴ്സ-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിന്റെ ആദ്യ പാദം ബാഴ്സയുടെ തട്ടകത്തിലായിരുന്നു നടക്കേണ്ടിയിരുന്നത്. അങ്ങനെ വരുന്പോൾ രണ്ടാം പാദത്തിൽ സിറ്റിയുടെയും യുണൈറ്റഡിന്റെയും ഹോം മത്സരം മാഞ്ചസ്റ്ററിൽ അടുത്തടുത്ത് വരും. അതൊഴിവാക്കാൻ യുണൈറ്റഡ്-ബാഴ്സ ആദ്യ പാദ പോരാട്ടം മാഞ്ചസ്റ്ററിൽ നടത്താൻ തീരുമാനമായി.
യുവന്റസ് x അയാക്സ്; യുണൈറ്റഡ് x ബാഴ്സലോണ
11:26 PM Mar 15, 2019 | Deepika.com