ആദ്യം എന്തു ചെയ്യണമെന്ന് മനസിലായില്ല. ഇതുപോലുള്ള ഭീകര അവസ്ഥയില്‍ നമ്മുടെ തലച്ചോര്‍ സ്വയമേവ മരവിച്ചുപോകും, അവിടെയും അതുതന്നെ സംഭവിച്ചു-ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവയ്പ്പിനെക്കുറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പെര്‍ഫോമന്‍സ് അനലിസ്റ്റും ഇന്ത്യക്കാരനുമായ ശ്രീനിവാസ് ചന്ദ്രശേഖര്‍ പറഞ്ഞു. മുംബൈയില്‍നിന്നുള്ള സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ശ്രീനിവാസ് 2018 മുതല്‍ ബംഗ്ലാദേശ് ടീമിന്റെ വീഡിയോ അനലിസ്റ്റാണ്. അദ്ദേഹവും ടീമിനൊപ്പം ബസിലുണ്ടായിരുന്നു.
മോസ്കില്‍നിന്ന് ഏതാനും മീറ്റര്‍ അകലത്തില്വച്ചാണ് വെടിയൊച്ച കേള്‍ക്കുന്നത്. കളിക്കാര്‍ക്കോ തനിക്കോ എന്താണ് സംഭവിക്കുന്നതെന്ന് ആദ്യമൊന്നും മനസിലായില്ല. പെട്ടെന്ന് ഒരു വനിത റോഡില്‍ ബോധം കെട്ട് വീഴുന്നത് കണ്ടു. ഞെട്ടലോടെയാണ് എല്ലാത്തിനും സാക്ഷ്യംവഹിച്ചത്- ശ്രീനിവാസ് പറഞ്ഞു.
ഞെട്ടൽ വിട്ടുമാറാതെ ശ്രീനിവാസ്
11:26 PM Mar 15, 2019 | Deepika.com