ന്യൂഡൽഹി: പൊതുഅവധി ദിനവും ക്രൈസ്തവരുടെ ഏറ്റവും പുണ്യദിനവുമായ ദുഃഖവെള്ളിയാഴ്ചയിലെ അവധി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽ റദ്ദാക്കി. ദാദ്ര നഗർ ഹവേലിയിലെയും ദാമൻ ദിയുവിലെയും അഡ്മിനി സ്ട്രേറ്റർമാരുടെ ഈ നടപടിക്കെതിരേ പ്രതിഷേധം പുകയുകയാണ്.തീരുമാനം തീർത്തും അസ്വീകാര്യവും ഭരണഘടനയിലെ മതേതര തത്വങ്ങൾക്ക് കടകവിരുദ്ധവുമാണെന്നു ക്രൈസ്തവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ 17 പൊതു അവധി ദിനങ്ങളിൽ പെടുന്നതാണു ദുഃഖവെള്ളി.
പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി ക്രൈസ്തവരെ അവഹേളിക്കാൻ മാത്രമേ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂവെന്ന് കേന്ദ്രസർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദീപികയോടു പറഞ്ഞു.
ജോർജ് കള്ളിവയലിൽ
പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി ക്രൈസ്തവരെ അവഹേളിക്കാൻ മാത്രമേ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂവെന്ന് കേന്ദ്രസർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദീപികയോടു പറഞ്ഞു.
ജോർജ് കള്ളിവയലിൽ