ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) സ്ഥാപകൻ മൗലാന മസൂദ് അസ്ഹറെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം ചൈന തടഞ്ഞതിനെച്ചൊല്ലി രാഷ്ട്രീയപ്പോരാട്ടം. യുഎൻ രക്ഷാസമിതിയിൽ വിഷയം വന്നപ്പോൾ കൂടുതൽ പഠിച്ചിട്ടേ തീരുമാനിക്കാവൂ എന്നു ചൈന നിലപാടെടുത്തു. ഇതോടെ ജയ്ഷ് തലവനെതിരായ നാലാമത്തെ നീക്കവും പരാജയപ്പെട്ടു.
ഇത് ഇന്ത്യയുടെ നയതന്ത്ര പരാജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ പേടിയാണെന്നും കോൺഗ്രസ് ആരോപിച്ചു. ചൈനീസ് നയം യുപിഎ കാലത്തും ഇതുതന്നെയായിരുന്നെന്നു പറഞ്ഞായിരുന്നു ബിജെപി മറുപടി. യുഎൻ രക്ഷാസമിതിയിൽ ചൈനയ്ക്ക് അംഗത്വം നല്കിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ആരോപിച്ചു. ബിജെപിയുടെ നുണഫാക്ടറിയിൽനിന്നാണ് ഈ ആരോപണം വരുന്നതെന്നു കോൺഗ്രസ് തിരിച്ചടിച്ചു. 1945-ൽ യുഎൻ ഉണ്ടാകുന്പോൾ ഇന്ത്യ സ്വതന്ത്രയല്ല; നെഹ്റു ഭരണത്തിന്റെ അടുത്തുപോലുമില്ല: ജയ്റ്റ് ലിയെ പൊളിച്ചടുക്കി കോൺഗ്രസ് ആക്രമിച്ചു.
ഊഞ്ഞാലാട്ടം, ആശ്ലേഷം, പിന്നെ കുന്പിടൽ
ദുർബലനായ മോദി, ഷിയെ ഭയപ്പെടുന്നു. ചൈന ഇന്ത്യക്കെതിരേ തിരിഞ്ഞതിനെപ്പറ്റി ഒരക്ഷരംപോലും ആ വായിൽനിന്നു വരുന്നില്ല. നമോയുടെ ചൈനീസ് നയതന്ത്രം ഇങ്ങനെ: 1. ഗുജറാത്തിൽ ഷിയുമൊത്ത് ഊഞ്ഞാലാട്ടം 2. ഡൽഹിയിൽ ആലിംഗനം 3. ചൈനയിൽ ഷിക്കു മുന്പിൽ കുന്പിടുക.
രാഹുൽഗാന്ധിയുടെ പരിഹാസ ട്വീറ്റ്
രാഹുലിന് ആഘോഷമോ?
രാജ്യം വേദനിക്കുന്പോൾ രാഹുൽ ഗാന്ധി എന്താ ആഘോഷഭാവത്തിൽ? മി. ഗാന്ധി, നിങ്ങളുടെ ട്വീറ്റ് കണ്ടാൽ നിങ്ങൾ മസൂദ് അസ്ഹറുമായി അടുപ്പത്തിലാണെന്നു തോന്നും.
മന്ത്രി രവിശങ്കർ പ്രസാദ്